ചാത്തന്നൂർ: സംഗീത സംവിധായകൻ പരവൂർ ജി.ദേവരാജൻ തന്റെ മാതാപിതാക്കളുടെ സ്മരണ നിലനിറുത്താൻ ഏർപ്പെടുത്തിയിട്ടുള്ള ദേവരാജ സംഗീത മത്സരം സെപ്തംബർ 27ന് നടക്കും. പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിലാണ് മത്സരം. ദേവരാജൻ സംഗീത സംവിധാനം നിർവഹിച്ച നാടക - സിനിമ ഗാനങ്ങളാണ് ആലപിക്കേണ്ടത്. മുൻ വർഷങ്ങളിൽ മത്സരത്തിൽ പങ്കെടുത്ത് വിജയികളായവർക്ക് പങ്കെടുക്കാൻ അർഹതയില്ല. സെപ്തംബർ 5ന് മുമ്പായി ഫാസ് വെബ് സൈറ്റിലൂടെയോ 9446043866, 9495702743 എന്നീ നമ്പരുകളിലോ പേര് രജിസ്റ്റർ ചെയ്യണം.