ചാത്തന്നൂർ: രാജീവ് ഗാന്ധിയുടെ ജന്മദിനാഘോഷത്തി​ന്റെ ഭാഗമായി​ കിഴക്കനേല വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ എ. അജിത്തിന് രാജീവ് ഗാന്ധി പുരസ്കാരം സമ്മാനി​ച്ചു. ചടങ്ങ് ഡി.സി.സി അംഗം പാരിപ്പള്ളി വിനോദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ജനറൽ സെക്രട്ടറി റഹീം നെട്ടയം അദ്ധ്യക്ഷത വഹിച്ചു. പാരിപ്പള്ളി മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ, ഗ്രാമപഞ്ചായത്ത് അംഗം റീന മംഗലത്ത്, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണു, മണ്ഡലം ജനറൽ സെക്രട്ടറി എ. ആനന്ദൻ എന്നിവർ സംസാരിച്ചു.