കൊല്ലം: മാസങ്ങൾ പിന്നിട്ടിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് നെറ്റ് മീറ്റർ കിട്ടാതെ പുരപ്പുറത്ത് സോളാർ പാനൽ സ്ഥാപിച്ചവർ ആശങ്കയിൽ. നെറ്റ് മീറ്റർ കിട്ടാത്തതിനാൽ മൂന്ന് മാസം മുമ്പേ പുരപ്പുറങ്ങളിൽ സ്ഥാപിച്ച സോളാർ പാനൽ വൈദ്യുതി ഉത്പാദിപ്പിക്കാനാകാതെ പ്രയോജനശൂന്യമായി ഇരിക്കുകയാണ്.
സോളാർ പാനൽ ഉത്പാദിപ്പിച്ച വൈദ്യുതിയും ഗാർഹിക ഉപഭോഗവും കണക്കാക്കി ബിൽ നിശ്ചയിക്കാനാണ് നെറ്റ് മീറ്റർ സ്ഥാപിക്കുന്നത്. സ്വകാര്യ നിർമ്മാതാക്കളിൽ നിന്ന് നെറ്റ് മീറ്റർ വാങ്ങി സ്ഥാപിക്കുന്നതിന് നിയമതടസമില്ല. എന്നാൽ ഇത്തരത്തിൽ സ്ഥാപിക്കുന്ന മീറ്ററുകളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപമുണ്ട്. അതുകൊണ്ട് ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാണ് സോളാർ പാനൽ വച്ചവർ കെ.എസ്.ഇ.ബിയുടെ നെറ്റ് മീറ്ററിനായി കാത്തിരിക്കുന്നത്.
നെറ്റ് മീറ്ററിനായി കാത്തിരിപ്പ്
കെ.എസ്.ഇ.ബിയുടെ കരാറെടുത്ത സ്ഥാപനം ഗുണനിലവാരമില്ലാത്ത നെറ്റ് മീറ്ററുകൾ നൽകിയതിനെ തുടർന്ന് തിരിച്ച് നൽകി
കെ.എസ്.ഇ.ബിയുടെ അനെർട്ടിന്റെയും പദ്ധതികൾക്ക് പുറമേ കേന്ദ്ര സർക്കാരിന്റെ സൂര്യഘർ ബിജിലി പദ്ധതി കൂടി വന്നതോടെ വീടുകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം ഉയർന്നു.
ഇകും നെറ്റ് മീറ്റർ ക്ഷാമം വർദ്ധിപ്പിച്ചു
നെറ്റ് മീറ്റർ സ്ഥാപിക്കാത്തതിനാൽ വായ്പയെടുത്ത് സോളാർ പാനൽ സ്ഥാപിച്ചവരടക്കം പഴയതുപോലെ വൻതുക മാസങ്ങളായി വൈദ്യുതി ചാർജ് അടയ്ക്കേണ്ട അവസ്ഥയിലാണ്.
ഉപഭോക്താക്കൾ