photo
എസ്.എൻ.ഡി.പി യോഗം 458ാം നമ്പ‌ർ പിറവന്തൂർ പടിഞ്ഞാറ് ശാഖയിൽ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന സമൂഹപ്രാർത്ഥന

പത്തനാപുരം: എസ്.എൻ.ഡി.പിയോഗം പത്തനാപുരം യൂണിയനിലെ 458-ാം നമ്പർ പിറവന്തൂർ പടിഞ്ഞാറ് ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷം നടന്നു. ഗുരു പൂജ, ഗുരുദേവ കീർത്തനാലാപനം,സമൂഹ പ്രാർത്ഥന തുടങ്ങിയവക്ക് പുറമെ വയനാടിനായി ശാന്തി ദീപം( ചതയദീപം) തെളിച്ചു. യോഗം ഡയറക്ടർ പിറവന്തൂർ ഗോപാലകൃഷ്ണൻ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ.രത്നാകരൻ അദ്ധ്യക്ഷനായി. ശാഖ സെക്രട്ടറി ജി.ജയചന്ദ്ര പണിക്കർ വയനാട് ദുരന്തത്തിൽ മരിച്ചവരെ അനുസ്മരിച്ചു. വനിതസംഘം ശാഖ പ്രസിഡന്റ് അജിസുരേഷ്, ,വൈസ് പ്രസിഡന്റ് ദീപജയൻ, സെക്രട്ടറി പ്രീത ഷൈജു, യൂണിയൻ പ്രതിനിധി സന്തോഷ്കുമാർ , കമ്മിറ്റി അംഗങ്ങളായ ഐ.ഗീതമണി, സിന്ദൂരത്തിൽ രാജശേഖരൻ, എസ്.വിജയകുമാർ, മുൻ പ്രസിഡന്റ് കെ.ആർ.പീതാംബരൻ, മുൻ സെക്രട്ടറി ഷൈജു അർജ്ജുനൻ, മഞ്ജു, പ്രിൻസ് തുടങ്ങിയവർ സംസാരിച്ചു.