കൊല്ലം: ജില്ലാ ജനറൽ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ ചിന്നക്കട ബസ്‌വേയിൽ ആരംഭിച്ച സ്നേഹത്തിന്റെ ചായക്കടയിലെ മൂന്നാം ദിവസത്തെ പരിപാടി സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു. പി.കെ.സുധീർ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് വിമൽദേവ് അദ്ധ്യക്ഷനായി. സമൂഹത്തിന്റെ വിവിധ മേഖലകളിലെ നൂറുകണക്കിന് പേരാണ് ചായക്കടയിലേയ്ക്ക് എത്തുന്നത്. 28ന് സമാപിക്കും. ചായക്കടയിലൂടെ ലഭിക്കുന്ന തുക അന്നേ ദിവസം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിലേക്ക് നൽകും. സി.ഐ.ടി.യു നേതാക്കളായ എസ്.ജയമോഹൻ, ബി.തുളസീധരക്കുറുപ്പ്, ജീ.മുരളീധരൻ, കെ.ജി.ബിന്ദു, എസ്.സുജാത, സുബ്രമണ്യൻ, ബിജു തുടങ്ങിയവർ പങ്കെടുത്തു.