photo
എസ്.എൻ.ഡി.പിയോഗം 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിൽ ഗുരുദേവ ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം സന്തോഷ് ജി.നാഥ് ആദരിക്കുന്നു. മുൻ യൂണിയൻ സെക്രട്ടറി എസ്.സദാനന്ദൻ, ശാഖ പ്രസിഡന്റ് ബി.അജി.സെക്രട്ടറി എസ്.കുമാർ തുടങ്ങിയവർ സമീപം

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ 808-ാം നമ്പർ വിളക്കുവെട്ടം ശാഖയിൽ ഗുരുദേവ ജയന്തി ഘോഷയാത്രയും ജയന്തി സമ്മേളനവും നടന്നു. മുൻ യൂണിയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്.സദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി.അജി അദ്ധ്യക്ഷനായി. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ ഡോ.പുനലൂർ സോമരാജൻ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗവും യൂണിയൻ കൗൺസിലറുമായ സന്തോഷ് ജി.നാഥ് ഗുരുദേവ പ്രഭാഷണം നടത്തി. വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീലമധു സൂദനൻ, ശാഖ വൈസ് പ്രസിഡന്റ് ബി.ജയചന്ദ്രൻ, സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗവുമായ എസ്.കുമാർ, വനിതസംഘം ശാഖ പ്രസിഡന്റ് സുധ, സെക്രട്ടറി സുജ അജിമോൻ, വൈസ് പ്രസിഡന്റ് സുകുമാരി മോഹൻ, മുൻ ശാഖ പ്രസിഡന്റ് കെ.പ്രസാദ്,ബി.സുകുമാരൻ,എൻ.രത്നാകരൻ കെ.രുദ്രൻ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജനെ പൊന്നാട അണിയിച്ച് ആദരിച്ചു.