vaniotha-
എസ്.എൻ.ഡി​.പി​ യോഗം കിളികൊല്ലൂർ കന്നിമേൽ വെസ്റ്റ് 6470-ാം നമ്പർ ശാഖയിൽ നടന്ന വനിതാ സംഘം കൺവെൻഷൻ യൂണിയൻ മേഖല കൺവീനർ അഡ്വ. ഷേണാജി ഉദ്‌ഘാടനം ചെയ്തപ്പോൾ

കൊല്ലം: എസ്.എൻ.ഡി​.പി​ യോഗം കിളികൊല്ലൂർ കന്നിമേൽ വെസ്റ്റ് 6470-ാം നമ്പർ ശാഖയിൽ നടന്ന വനിതാ സംഘം കൺവെൻഷൻ യൂണിയൻ മേഖല കൺവീനർ അഡ്വ. ഷേണാജി ഉദ്‌ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആദം രാജ് അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പ്രസിഡന്റ് ഡോ. സുലേഖ, സെക്രട്ടറി ഷീല നളിനാക്ഷൻ, ഡോ.മേഴ്‌സി ബാലചന്ദ്രൻ, ജെ. വിമലകുമാരി, ബിന്ദു ശ്രീകുമാർ, യൂണിയൻ പ്രതിനിധി സജു എന്നിവർ സംസാരിച്ചു. സെക്രട്ടറി അനിഘോഷ് സ്വാഗതവും ശാഖ വൈസ് പ്രസിഡന്റ് പ്രകാശ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഷീല (പ്രസിഡന്റ്), ഷീജ (വൈസ് പ്രസിഡന്റ്), രമണി (സെക്രട്ടറി), ജാൻസി (ട്രഷറർ), രജനി, ചിലു സന്തോഷ്, തങ്കച്ചി (യൂണിയൻ പ്രതിനിധികൾ), രജനി, ആശ, ശരണ്യ, സുജാത, മഞ്ജു, സിന്ധു, സുമ (എക്സിക്യുട്ടീവ് അംഗങ്ങൾ)