പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയനിലെ 315-ാം നമ്പർ ഐക്കരക്കോണം ശാഖയിൽ ഗുരുദേവജയന്തി ഘോഷയാത്രയും സമൂഹപ്രാർത്ഥനയും പൊതുസമ്മേളനവും നടന്നു. യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ക്യാപ്റ്റൻ എസ്.മധുസൂദനൻ അദ്ധ്യക്ഷനായി. യൂണിയൻ കൺസിലർ കെ.വി.സുഭാഷ് ബാബു, എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം ബി.ചന്ദ്രബാബു, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, ശാഖ വൈസ് പ്രസിഡന്റ് പി.എൻ.സാബു, സെക്രട്ടറി എസ്.വി.ദീപ്കുമാർ, വനിതാ സംഘം ശാഖ പ്രസിഡന്റ് അഞ്ജു സുനിൽ, വൈസ് പ്രസിഡന്റ് ശ്രീദേവി ടാഗോർ, ആക്ടറിംഗ് സെക്രട്ടറി റീന സഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു.