കൊല്ലം: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പെൻഷണേഴ്‌സ് അസോസിയേഷൻ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. അനിലാൽ അംഗങ്ങളിൽ നിന്നു സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് മന്ത്രി അബ്ദുൽ റഹ്‌മാന് കൈമാറി. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫ് അലി, വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്, അസോസിയേഷൻ സെക്രട്ടറി സി. ജയൻ, ജോ.സെക്രട്ടറി ജവഹർ എന്നിവർ പങ്കെടുത്തു.