കൊല്ലം: കോർപ്പറേഷനും മൃഗസംരക്ഷണ വകുപ്പും കംപാഷൻ ഫോർ ആനിമൽ വെൽഫെയർ അസോസിയേഷനും ചേർന്ന് ദേശീയ ക്ഷീര വികസന ബോർഡിന്റെ സ്ഥാപനമായ ഇന്ത്യൻ ഇമ്മ്യുണോളജിക്കൽ ലിമിറ്റഡിന്റെ സഹായത്തോടെ നടപ്പാക്കുന്ന റാബീസ് ഫ്രീ കൊല്ലം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിന് മുൻവശത്ത് മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. ഡെപ്യൂട്ടി മേയർ കൊല്ലം മധു, ക്ഷേമകാര്യ സമിതി ചെയർമാൻമാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.