ശാസ്താംകോട്ട : എസ്.എൻ. ഡി. പി യോഗം കുന്നത്തൂർ യൂണിയനിലെ കുന്നത്തൂർ കിഴക്ക് 174-ാം നമ്പർ ശാഖയിൽ 170-ാം ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം നടത്തി. ഗുരുപൂജ ,ഗുരു പ്രാർത്ഥന ,എന്നിവയ്ക്ക് ശേഷം തിരു ജയന്തി സമ്മേളനവും മെരിറ്റ് അവാർഡു വിതരണവും നടത്തി. കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി റാം മനോജ് മെരിറ്റ് അവാർഡ് വിതരണം നടത്തി. യോഗം ഡയറക്ടർ ബോർഡ് മെമ്പർ വി.ബേബികുമാർ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ അഡ്വ.ഡി.സുധാകരൻ,പ്രേം ഷാജി, നെടിയവിള സജീവൻ പഞ്ചായത്ത് കമ്മിറ്റി അംഗം രഞ്ജിത്ത്, 12-ാം വാർഡുമെമ്പർ അരുണാമണി, 13-ാം വാർഡുമെമ്പർ പ്രഭാകുമാരി, 16-ാം വാർഡു മെമ്പർ ഷീജാ രാധാകൃഷ്ണൻ, ശാഖാ വൈസ് പ്രസിഡന്റ് ബി.ഷിജു, വനിതാ സംഘം പ്രസിഡന്റ് രമ സുന്ദരേശൻ, സെക്രട്ടറി കമല അനിൽ , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അനന്ദു ചന്ദ്രൻ, സെക്രട്ടറി സോനു എന്നിവർ സംസാരിച്ചു.ശാഖാ സെക്രട്ടറി വസുന്ദരൻ സ്വാഗതവും വനിതാ സംഘം വൈസ് പ്രസിഡന്റ് പ്രീത നന്ദിയും പറഞ്ഞു.