svhss
ക്ലാപ്പന ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്കൂൾ കലോത്സവം 'അരങ്ങ് 2024' സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കുന്നു

ക്ലാപ്പന: ഷൺമുഖ വിലാസം ഹയർസെക്കൻഡറി സ്കൂൾ കലോത്സവം 'അരങ്ങ് 2024' സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ. നമിഷാദ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപകൻ എസ്.സജികുമാർ സ്വാഗതം പറഞ്ഞു. സ്കൂളിലെ വിദ്യാർത്ഥി വേദികാ വിനോദ് വരച്ച കലോത്സവ ലോഗോ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു പ്രകാശനം ചെയ്തു. മദർ പി.ടി.എ പ്രസിഡന്റ് ശ്രീജ, കലോത്സവ കൺവീനർ വി.ബിന്ദുകുമാരി, സ്റ്റാഫ് സെക്രട്ടറി ഗീത വി.പണിക്കർ, സ്കൂൾ ലീഡർ എസ്.ഗൗതം തുടങ്ങിയവർ സംസാരിച്ചു.