ക്ലാപ്പന: ക്ലാപ്പന ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ മൂന്നാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. സി.ആർ.മഹേഷ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. ഒ.മിനിമോൾ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസന്താരമേശ്, വൈസ് പ്രസിഡന്റ് സജീവ് ഓണംപിള്ളി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ വി.ആർ.മനുരാജ്, അംബുജാക്ഷി അംഗങ്ങളായ മെഹർഷാദ്, വിപിൻരാജ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്തോഷ് വർഗീസ്, അസിസ്റ്റന്റ് എൻജിനീയർ മുനീറ, സി.ഡി.പി.ഒ ഷിബില തുടങ്ങിയവർ സംസാരിച്ചു.