biju
ബിജു

കൊല്ലം: ഓട്ടോറിക്ഷയിൽ കറങ്ങി മദ്യ വില്പന നടത്തിയയാൾ പിടിയിൽ. പെരിനാട് വെള്ളിമൺ രാഘവ വിലാസം വീട്ടിൽ ബിജുവാണ് (48, പിച്ചാത്തി ബിജു) എക്സൈസ് പിടിയിലായത്. കൊല്ലം എക്‌സൈസ് റേഞ്ച് ഓഫീസ് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.മനോജ് ലാലിന്റെ നേതൃത്വത്തിൽ വെള്ളിമൺ ഭാഗത്ത് നടത്തിയ റെയ്ഡിലാണ് പ്രതിയെ പിടികൂടിയത്. ആറ് ലിറ്റർ മദ്യം കണ്ടെടുത്തു. ബീവറേജ് ഔട്ട്‌ലെറ്റിൽ നിന്ന് 400 രൂപയ്ക്ക് വാങ്ങുന്ന മദ്യം 700 രൂപയ്ക്കാണ് വിറ്റിരുന്നത്. നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ബിജു.

കൊല്ലം ഇന്റലിജൻസ് ബ്യൂറോ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ബി.ശ്രീകുമാർ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബിനുലാൽ, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ ജ്യോതി, അനീഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, സുനിൽകുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസറായ രാജി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. റിമാൻഡ് ചെയ്തു.