നീണ്ടകര: ക്ഷേമനിധി വിഹിതവും യാനങ്ങളുടെ ലൈസൻസ് ഫീസും അന്യായമായി വർദ്ധിപ്പിച്ചതിനെതിരെ കോൺഗ്രസ് ചവറ ബ്ലോക്ക് കമ്മിറ്റി നീണ്ടകര ഫിഷറീസ് ക്ഷേമനിധി ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി പി.ജർമിയാസ് ഉദ്‌ഘാടനം ചെയ്‌തു. യോഗത്തിൽ ബ്ളോക്ക് പ്രസിഡന്റ് മേച്ചേഴത്ത് ഗിരീഷ് അദ്ധ്യക്ഷനായി. ഡി.സി.സി എക്‌സിക്യുട്ടീവ് അംഗം ചവറ ഗോപകമാർ,പുഷ്‌പരാജൻ, പി.ആർ. ജയപ്രകാശ്, കിഷോർ അമ്പലക്കര,അഡ്വ.സുരേഷ്‌കുമാർ, ജോസ് വിമൽരാജ്, ജാക്‌സൺ നീണ്ടകര, ചിത്രാലയം രാമചന്ദ്രൻ, ബാബുജി , പ്രഭ അനിൽകുമാർ, ശിവശങ്കര കുരുക്കൾ, സതീശൻ,സെബാസ്‌റ്റ്യൻ അംബ്രോസ്,പീറ്റർ മത്യാസ്, ഇമേഴ്‌സൺ, രാജൻ മോറിസ്,ദേവദാസ്, നിസാർ കലതിക്കാട്,മനോഹരൻ ചവറ, യോഹന്നാൻ, സുനിൽ ലോറൻസ്, കൃഷ്‌ണപ്രസാദ്, ശശികുമാർ, സന്തോഷ് നീണ്ടകര, രാജു അഞ്ജുഷ്, ഉല്ലാസ് ചെമ്പകശ്രീ, ചവറ ഇക്‌ബാൽ, കെ.ഗോപാലകൃഷ്‌ണൻ,ശിവപ്രസാദ്, റിനാനന്ദിനി, സനിൽ നങ്ങേഴം,സലിം, ബാബുപിള്ള,മനോജ് പാഞ്ചിക്കാട്, ജയിംസ് താമരശേരി,നവാസ് , അനു, അനീഷ്, അച്ചു,ശംഭു എന്നിവർ സംസാരിച്ചു.