കൊല്ലം: ഇരവിപുരം തോടിന്റെ കരയിൽ, നീലച്ചടയൻ കഞ്ചാവ് ചെടി എക്സൈസ് കണ്ടെത്തി. 125 സെന്റിമീറ്റർ ഉയരമുണ്ട്. ഓണക്കാല പരിശോധനയുടെ ഭാഗമായി നടത്തിയ തെരച്ചിലിലാണ് ചെടി കണ്ടെടുത്തത്. കൊല്ലം ബീച്ച് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മയക്കു മരുന്ന് വിപണനം വ്യാപകമായതിനെ തുടർന്നാണ് ഇവിടങ്ങളിൽ പരിശോധന ശക്തമാക്കിയത്. കൊല്ലം എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ എസ്.ആർ. ഷെറിൻരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സി.ഇ.ഒ അഖിൽ, ശ്രീനാഥ്, ശ്രീവാസ്, ശിവപ്രകാശ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു. മദ്യം, മയക്ക് മയക്കു മരുന്ന് എന്നിവയെ പറ്റിയുള്ള വിവരങ്ങൾ കൊല്ലം സർക്കിൾ ഓഫീസിൽ അറിയിക്കാം. ഫോൺ:
0474 2768671, 9400069441.