കൊല്ലം: ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്‌ 30ലേക്ക്‌ മാറ്റി. കൊല്ലം അഡീഷണൽ സെഷൻസ്‌ കോടതിയിൽ ഇന്നലെ പ്രാഥമിക വാദം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ കൂടുതൽ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ്‌ കേസ്‌ 30 ലേക്ക് മാറ്റിയത്‌. പ്രതികളെ വീഡിയോ കോൺഫറൻസിലൂടെ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ ജി.മോഹൻരാജ്‌ ഹാജരായി.