preethi-
തെരുവ് നായയുടെ കടിയേറ്റ പ്രീതി

പത്തനാപുരം: കമുകുംചേരിയിൽ തെരുവ് നായയുടെ കടിയേറ്റ് കമുകും ചേരി സ്കൂളിലെ താത്കാലിക അദ്ധ്യാപികയ്ക്ക് പരിക്ക്. തലവൂർ ഗവ.ജി.എൽ.പി.എസിൽ ട്രെയിനിംഗ് കഴിഞ്ഞ് കാവിൽ കടവിൽപാലത്തിലൂടെ നടന്നു വരികയായിരുന്ന കമുകുംചേരി ആയകരമേൽ പുത്തൻവീട്ടിൽ ജഗദീഷിന്റെ ഭാര്യ പ്രീതിക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഇന്നലെവൈകിട്ട് 4 മണിയോടെ ആണ് സംഭവം. പത്തനാപുരത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.