പുന്നല : വളർത്തു നായയെ കടിച്ചു കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ വനാതിർത്തിയിൽ ഫോറസ്‌റ്റ് അധികൃതർ രണ്ട് കാമറകൾ സ്ഥാപിച്ചു.കണിയാംപടിയ്‌ക്കൽ ആനകുളം ബിന്ദുവിലാസത്തിൽ രമണിയമ്മയുടെ വളർത്തു നായയെയാണ് കൊല്ലപ്പെട്ട നിലയിൽ ബുധനാഴ്‌ച്ച പുലർച്ചെ കാണപ്പെട്ടത്.സാധാരണ തൊഴുത്തിൽ കെട്ടുന്ന നായയെ സംഭവ ദിവസം മുറ്റത്ത് നിറുത്തിയിട്ടിരുന്ന ഓട്ടോയിലാണ് ബന്ധിപ്പിച്ചിരുന്നത്. രാവിലെ ആഹാരം കൊടുക്കാൻ കുട്ടികൾ എത്തിയപ്പോഴാണ് ജഡം കണ്ടെത്തിയത്.സ്ഥലം സന്ദർശിച്ച വനപാലകർ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി.കനാൽക്കരയിലുള്ള രമണിയമ്മയുടെ വീട്ടിലേക്ക് പുലി ഒഴുകി എത്തിയെന്നാണ് സംശയിക്കുന്നത്.വാർഡ് മെമ്പർ റഷീദാ ബീവി സ്ഥലത്ത് എത്തി.അമ്പനാർ ഫോറസ്‌റ്റ് അധികൃതർ പട്രോളിംഗ് ശക്തമാക്കി.