ashtmudi-
അഷ്ടമുടി 876-ാം നമ്പർ എൻ.എസ്.എസ് കരയോഗ നേതൃയോഗം താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സമുദായ പ്രവർത്തനത്തെ സാമൂഹ്യ പ്രവർത്തനമായി കാണാൻ കരയോഗം പ്രവർത്തകർക്ക് കഴിയണമെന്ന് എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് പറഞ്ഞു. അഷ്ടമുടി 876-ാം നമ്പർ കരയോഗം സംഘടിപ്പിച്ച നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അരവിന്ദാക്ഷൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.ജി. ജീവകുമാർ, യൂണിയൻ ഭരണസമിതി അംഗങ്ങളായ കല്ലട വിജയൻ, വേണു ജെ.പിള്ള, തച്ചിനേത്ത് വേണുഗോപാൽ, പ്രൊഫ. തുളസീധരൻ പിള്ള, സി.കെ. ചന്ദ്രബാബു, യൂണിയൻ ഇൻസ്പെക്ടർ അശോക് കുമാർ, കരയോഗ ഭരണസമിതി അംഗങ്ങളായ ബി. സുനിൽ കുമാർ, ബി.ശശി, എസ്. മണികണ്ഠൻ പിള്ള, എ.അജിത്, പി. രാജു തുടങ്ങിയവർ സംസാരിച്ചു.