എഴുകോൺ: റിട്ട. അദ്ധ്യാപകനും സാമൂഹിക പ്രവർത്തകനുമായ എസ്.വിജയന്റെ ലേഖന സമാഹാരമായ അരുണോദയത്തിന്റെ പ്രകാശനം എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ് സാഹിത്യകാരൻ എഴുകോൺ സന്തോഷിന് പുസ്തകം നൽകി പ്രകാശനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ആർ.വിജയപ്രകാശ് അദ്ധ്യക്ഷനായി. ടി.വി.സുധർമ, ജെ. ചെന്താമരാക്ഷൻ അഖിൽ,എ.സുധീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലേഖകൻ എസ്.വിജയൻ നന്ദി പറഞ്ഞു.