കൊല്ലം : പന്മന ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ സൗജന്യ തത്സമയ മണ്ണ് പരിശോധന ക്യാമ്പും വിള ആരോഗ്യ പരിപാലനവും മണ്ണ് പരിശോധയുടെ പ്രാധാന്യവും എന്ന വിഷയത്തിൽ അവബോധന ക്ലാസും സംഘടിപ്പിച്ചു. പന്മന ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വികസന കാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചൊത്തയിൽ റഷീന അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുകന്യ, ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്ജ് ചാക്കോ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.ഷെമി, യൂസുഫ് കുഞ്ഞു, ശ്രീകല, എസ്.ഉഷ, ആർ.ഷീല, സൂറത്ത് സുതീർ,മാമുലയിൽ സേതുകുട്ടൻ എന്നിവർ സംസാരിച്ചു. എസ്.സുമേഷ് ക്ലാസ് നയിച്ചു. കൃഷി ഓഫീസർ കെ.വി.ബിനോയ് സ്വാഗതം പറഞ്ഞു. കർഷകരുടെ മണ്ണ് സാമ്പിൾ തത്സമയം പരിശോധിച്ച് റിസൾട്ട് നൽകി.