ns-

കൊല്ലം: എൻ.എസ് സഹകരണ ആശുപത്രിയുടെയും കേരള കശുഅണ്ടി വികസന കോർപ്പറേഷന്റെയും (കെ.എസ്.സി.ഡി.സി) സംയുക്താഭിമുഖ്യത്തിൽ കശുഅണ്ടി തൊഴിലാളികൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോർപ്പറേഷന്റെ അയത്തിലെ ഫാക്ടറി നമ്പർ ആറി​ൽ നടന്ന ക്യാമ്പ് ആശുപത്രി പ്രസിഡന്റ് പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.സി.ഡി.സി ചെയർമാൻ എസ്. ജയമോഹൻ അദ്ധ്യക്ഷനായി. 400ൽപ്പരം തൊഴിലാളികൾക്ക് സൗജന്യമായി ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകൾ നടത്തി. കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള എല്ലാ ഫാക്ടറികളിലേയും തൊഴിലാളികളെ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിക്കാണ് തുടക്കമായത്. ആശുപത്രിയിലെ സീനിയർ ഫിസിഷ്യൻ ഡോ. രേണുചന്ദ്രൻ, ഡോ. ഷിറോസ് ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ആശുപത്രി സംഘം വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള, ഭരണസമിതി അംഗം കെ. ഓമനക്കുട്ടൻ, കശുവണ്ടി​ വികസന കോർപ്പറേഷൻ ഭരണസമിതി അംഗങ്ങളായ ശൂരനാട് ശ്രീകുമാർ, ജി. ബാബു, ആശുപത്രി പി.ആർ.ഒ. ജയ്ഗണേഷ് എന്നിവർ സംസാരിച്ചു.