പുനലൂർ: ചരിത്ര സ്മാരകമായ പുനലൂർ തൂക്ക് പാലത്തിൽ അനധികൃത പാർക്കിംഗും കച്ചവടവും വർദ്ധിക്കുന്നതായി പരാതി. വിനോദ സഞ്ചാരികളടക്കം നിരവധിപ്പേരാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം തൂക്കുപാലത്തിന്റെ 147-ാം വർഷികാഘോഷമായതിനാൽ സന്ദർശകരുടെ എണ്ണം വളരെ കൂടുതലായിരുന്നു. പാലം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് പാലത്തിൽ കയറാൻ കഴിയാത്ത അവസ്ഥയായിരുന്നു.
NO പാർക്കിംഗ് ബോർഡുണ്ട്, പക്ഷേ
തൂക്ക് പാലത്തിന്റെ പ്രവേശന കവാടം അടച്ച് പാതയോരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ച് നഗരസഭ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് അവഗണിച്ച് ഇരുചക്രവാഹനങ്ങളടക്കം പ്രവേശ കവാടത്തിനടുത്തും സമീപപ്രദേശത്തും നിരത്തിവയ്ക്കുന്ന പ്രവണയാണുള്ളത്. ഇതോടൊപ്പം സഞ്ചാരികൾക്ക് മാർഗതടസം ഉണ്ടാക്കി കവാടത്തിന്റെ ഒരു ഭാഗം മരച്ചീനി വ്യാപാരികൾ കൈയടക്കിയിരിക്കുകയാണ്.
അധികൃതർ തിരിഞ്ഞുനോക്കുന്നില്ല
തൂക്ക് പാലത്തിന്റെ പ്രവേശന കവാടത്തിലെ അനധികൃത വാഹന പാർക്കിംഗും മരച്ചീനി വ്യാപാരവും മാറ്റാൻ ആവശ്യമായ നടപടികൾ നഗരസഭ അധികൃതരോ , പുരാവസ്തു വകുപ്പോ സ്വീകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം . കരിങ്കല്ലിൽ നിർമ്മിച്ച ആർച്ചിന് മുകളിൽ അപകടഭീഷണിയായി വളരുന്ന ആൽമരങ്ങൾ നീക്കാനും ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. സംസ്ഥാന പുരാവസ്ത വകുപ്പിന്റെ നിയന്ത്രണത്തിലാണ് തൂക്ക് പാലം. തൂക്ക് പാലത്തിന് മതിയായ സംരക്ഷണം നൽകാൻ അധികൃതർ തയ്യാറാത്തതിൽ പ്രതിഷേധം വ്യാപകമാണ്.
ചരിത്രശേഷിപ്പായ പാലം