കൊല്ലം: ജില്ലാ ഭരണകൂടവും ജില്ലാ നൈപുണ്യ സമിതിയും സംസ്ഥാന നൈപുണ്യ വികസന മിഷനും സംയുക്തമായി നാളെ രാവിലെ 9ന് നൈപുണ്യ പരിശീലന സ്ഥാപനങ്ങളുടെ സമ്മിറ്റ് സംഘടിപ്പിക്കും. കൊട്ടാരക്കര ഹൈലാൻഡ് ഹോട്ടൽ ആൻഡ് റിസോർട്ടിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.

ജില്ലയുടെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവിൽ നൈപുണ്യ പരിശീലന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള ചെറുതും വലുതുമായ എല്ലാ പൊതു - സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചാണ് സമ്മിറ്റ് നടത്തുന്നത്. നൈപുണ്യ വികസന വ്യവസ്ഥയെ ശക്തിപ്പെടുത്തുക, വിവിധ വ്യവസായ മേഖലകൾക്ക് ആവശ്യമായ നൈപുണ്യ ക്ഷമതയുള്ള ഉദ്യോഗാർത്ഥികളെ ലഭ്യമാക്കുക എന്നിവയാണ് സമ്മിറ്റിലൂടെ ലക്ഷ്യമിടുന്നത്.