പുനലൂർ: എസ്.എൻ.ഡി.പിയോഗം 1162ാം നമ്പർ മേലില ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 170ാമത് ജയന്തി ആഘോഷം ഭക്തി നിർഭരമായ ചടങ്ങുകളോടെ നടന്നു. രാവിലെ ഗുരുക്ഷേത്രത്തിൽ പതാക ഉയർത്തി. തുടർന്ന് വയനാട് ദുരന്തത്തിൽ മരണപ്പെട്ടവർക്കും ദുരിത ബാധിതർക്കുമായി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടന്നു. 8ന് ഗുരുദേവ ഭാഗവതപാരായണവും സമൂഹ പ്രാർത്ഥനയും വൈകിട്ട് 4ന് ജയന്തി ഘോഷയാത്രയും നടന്നു.മേലില ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ചേത്തടി കിഴക്കേ ജംഗ്ഷൻ വഴി ചെങ്ങമനാട് ജംഗ്ഷനിൽ എത്തിയ ശേഷം തിരികെ ഗുരുദേവ ക്ഷേത്രാങ്കാണത്തിൽ സമാപിച്ചു.പിന്നീട് മധുര പലഹാരം വിതരണവും ദീപാരാധനയും ദീപക്കാഴ്ചയും നടന്നു. ശാഖ പ്രസിഡന്റ് പ്രസന്നകുമാരി ആർ.ഉപാസന,ശാഖ സെക്രട്ടറി മോഹനൻ, സ്വാഗതസംഘം പ്രസിഡന്റ് ദിലീപൻ കെ.ഉപാസന, സെക്രട്ടറി സി.കെ.ബാലചന്ദ്രൻ, രക്ഷാധികാരി സതീഷ് ചേത്തടി, വനിതസഘം ശാഖ പ്രസിഡന്റ് ലൈല നാരായണൻ, സെക്രട്ടറി വിലാസിനി തുടങ്ങിയവർ ഘോഷ യാത്രക്ക് നേതൃത്വം നൽകി.