sugathan-93

കരുനാഗപ്പള്ളി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവും ശാസ്ത്ര സാംസ്കാരിക വിദ്യാഭ്യാസ രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന മരുതൂർക്കുളങ്ങര തെക്ക് കളത്തിൽ റിട്ട. ഹെഡ്മാസ്റ്റർ എം.സുഗതൻ (93) നിര്യാതനായി. സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി അംഗം, കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ബോയ്സ് ആൻ‌ഡ് ഗേൾസ് ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റി അംഗം, എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം, സക്ഷരത അസി. പ്രോജക്ട് ഓഫീസർ, പുരോഗമന കലാസാഹിത്യ സംഘം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റി പ്രസിഡന്റ്, മലയാളം ഐക്യവേദി മണ്ഡലം പ്രസിഡന്റ്, ജനകീയ ആസൂത്രണ ഫാക്കൽറ്റി, കുമരനാശാൻ സ്മാരക ഗ്രന്ഥശാല കമ്മിറ്റി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: രാധമ്മ. മക്കൾ: മോഹൻകുമാർ (അസി. ഡയറക്ടർ വ്യവസായ വകുപ്പ്, തിരുവനന്തപുരം), മധുകുമാർ (വില്ലേജ് ഓഫീസർ, ആലപ്പാട്). മരുമക്കൾ: ജയശ്രീ, അജിത.