ചടയമംഗലം : ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എ.കെ.രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കോട്ടുക്കൽ ആനപ്പുഴക്കൽ വച്ച് 1.039 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിൽ കഞ്ചാവുമായി എത്തിയ കൊട്ടാരക്കര , തൃക്കണ്ണാപുരം രാവണ വില്ലയിൽ അതിശയൻ (31) എന്ന് വിളിക്കുന്ന ജിജുവിനെയും കടയ്ക്കൽ മണികണ്ഠൻചിറ, ജിത്തു ഭവനിൽ രാഹുൽ എന്നയാളെയും ഒന്നും രണ്ടും പ്രതിയാക്കി എൻ.ഡി.പി.എസ് കേസെടുത്തു. രണ്ടാംപ്രതി രാഹുൽ ഓടിപ്പോയതിനാൽ അറസ്റ്റ് ചെയ്തില്ല. സിവിൽ എക്സൈസ് ഓഫീസർമാരായ മാസ്റ്റർ ചന്തു, ഷൈജു, കെ.ജി.ജയേഷ് , സബീർ,ബിൻസാഗർ,നന്ദു വനിതാ സിവിൽ എക്സൈസ് ഓഫീസർ ലിജി എന്നിവർ പങ്കെടുത്തു.