കരുനാഗപ്പള്ളി: സംഹിത സിദ്ധാന്ത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ, അമൃത സ്കൂൾ ഒഫ് ആയുർവേദ യിൽ ചരക ജയന്തിയോടനുബന്ധിച്ച് പരിപാടി സംഘടിപ്പിച്ചു. അമൃതപുരി ക്യാമ്പസിലെ അമൃതേശ്വരി ഹാളിൽ നടന്ന പരിപാടിയിൽ സംഹിത സിദ്ധാന്ത വിഭാഗം മേധാവി ഡോ.ലീന പി.നായർ അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ ഡോ. രമേഷ് , ഡോ.മീര. എന്നിവർ സംസാരിച്ചു. തുടർന്ന് ഡോ.പി.രാം മനോഹർ ചരക സംഹിതയെ അടിസ്ഥാനമാക്കി ക്ലാസെടുത്തു. ഡോ. ഹരിത ചന്ദ്രൻ സ്വാഗതവും ഡോ. ദേവി.എം നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന ശാസ്ത്ര സംവാദത്തിൽ ഡോ.ലീന പി.നായർ, ഡോ.ശ്രീജിത്ത് കർത്താ, ഡോ. പരമേശ്വരൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു. കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ വിവിധ ഇനം മത്സരങ്ങളുടെ സമ്മാന ദാനവും നടന്നു.