കരുനാഗപ്പള്ളി: മാലുമേൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ ശിവക്ഷേത്ര നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടന്നു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്. കൃഷ്ണ ശിലയിലും തടിയിലും മേൽക്കൂര ചെമ്പോല പാകുന്ന തരത്തിലുമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. പ്രശസ്ത വാസ്തുശില്പി അഗ്നി ശർമൻ വസുദേവ ഭട്ടതിരിപ്പാടാണ് ക്ഷേത്ര ഡിസൈൻ രൂപകൽപ്പന ചെയ്തത്.പ്രശസ്ത വാസ്തു ശിൽപി കൊട്ടാരക്കര അനിലിനെ നേതൃത്വത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.മാലുമേൽ ദേവസ്വം പ്രസിഡന്റ് എസ്.രഘുനാഥൻ, ദേവസ്വം സെക്രട്ടറി ഷിബു.എസ്.തൊടിയൂർ മേൽശാന്തി അനിൽ പോറ്റി എന്നിവർ ചേർന്ന് ശിലാസ്ഥാപനം നടത്തി. ജോയിന്റ് സെക്രട്ടറി ജെ.ഗോപാലകൃഷ്ണപിള്ള, ഭരണസമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.