കരുനാഗപ്പള്ളി: കേരള കർഷകസംഘം ചവറ ഏരിയ കൺവെൻഷൻ സുശീലാ ഗോപാലൻ സ്മാരക ഹാളിൽ കൂടി. . കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം കെ.എൻ.ശാന്തിനി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പി.കെ. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. എൽ.വിജയൻ നായർ സ്വാഗതം പറഞ്ഞു. വി.ഗോവിന്ദപിള്ള അനുശോചന പ്രമേയവും സെക്രട്ടറി എൻ.വിക്രമ കുറുപ്പ് പ്രവർത്തന റിപ്പോർട്ടും ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്.മധുകുമാർ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി ആർ.രവീന്ദ്രൻ, ആർ.സുരേന്ദ്രൻ പിള്ള, എം.വി. പ്രസാദ്, നെസി എന്നിവർ സംസാരിച്ചു.പി.കെ.ഗോപാലകൃഷ്ണൻ (പ്രസിഡന്റ്), ടി.കെ.മോഹനചന്ദ്രൻ പിള്ള, ഷീജ ഷാജഹാൻ ( വൈസ് പ്രസിഡന്റുമാർ), എൻ.വിക്രമ കുറുപ്പ് (സെക്രട്ടറി), എം.വി.പ്രസാദ്, വി.ഗോവിന്ദപിള്ള (ജോയിന്റ് സെക്രട്ടറിമാർ), ആർ.സന്തോഷ് (ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.