കൊല്ലം: പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാനത്ത് നദീ സംരക്ഷണ അതോറിട്ടി രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കൊല്ലം ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ. കരുണാകരൻപിള്ള അനുസ്മരണ സമ്മേളനം കൊല്ലം പ്രസ് ക്ലബിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.കെ. വിനോദൻ അദ്ധ്യക്ഷനായി. അഡ്വ. വി.കെ.സന്തോഷ് കുമാർ, എസ്. ബാബുജി, ആർ. അജയൻ, ഹരി കുറിശ്ശേരി, അഡ്വ. അനിൽ വിളയിൽ, ഷാജിമോൻ കാരാളിക്കോണം തുടങ്ങിയവർ സംസാരിച്ചു.