പോരുവഴി : സംസ്ഥാന സർക്കാരും കുടുംബശ്രീ മിഷനും സംയുകതമായി നടപ്പിലാക്കുന്ന കുടുംബശ്രീ ഹോം ഷോപ്പ് ശാസ്താംകോട്ട ബ്ലോക്കിൽ ആരംഭിക്കുന്നതിന് ബ്ലോക്ക് തല ആലോചനയോഗം ചേർന്നു. ശാസ്താംകോട്ട ബ്ലോക്ക് തല ആലോചനയോഗം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പുഷ്പകുമാരി അദ്ധ്യക്ഷയായി. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ഷീജ, വി. രതീഷ്, ശാസ്താംകോട്ട, മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.ഗീത, വർഗീസ് തരകൻ എന്നിവർ പങ്കെടുത്തു. ശാസ്താംകോട്ട സി.ഡി.എസ് ചെയർപേഴ്സൺ പി.ജയശ്രീ നന്ദി പറഞ്ഞു.