കാെട്ടാരക്കര: വാളകത്തെ സ്വകാര്യ ക്രഷർ യൂണിറ്റിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ. തേവന്നൂർ കവലപ്പച്ച കൈപ്പടക്കുന്നിൽ പ്ളാവിള വീട്ടിൽ ആരോമൽ(21), അമ്പലംമുക്ക് വിജയ് വിലാസത്തിൽ വിജയ് പ്രദീപ്(19) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 30ന് ആയിരുന്നു ക്രഷർ യൂണിറ്റിൽ മോഷണം നടന്നത്. രണ്ട് ടിപ്പർ ലോറികളിൽ നിന്നായി 4 ബാറ്ററികളും ജാക് ഹാമറിലെ ബാറ്ററികളും ഉൾപ്പടെ ആറ് ബാറ്ററികളും ഹിറ്റാച്ചിയുടെ വിൻബുഷ് കണക്ഷൻ റാഡുമാണ് മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളെ റിമാൻഡ് ചെയ്തു.