കൊല്ലം: റെയിൽവേ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരുന്ന വാഹനങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. പുനലൂർ പേപ്പർമില്ലിന് സമീപം കൊച്ചുവിള വീട്ടിൽ നിജിനാണ് (31) ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പിടയിലായ പുനലൂർ നരിക്കൽ ചെമ്പകപ്പള്ളിയിൽ വീട്ടിൽ സുബിൻ സുഭാഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിജിനെ കുറിച്ചുള്ള വിവരം ലഭിച്ചത്.

വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾ ഓൺലൈനിന് പുറമേ നിജിനായിരുന്നു സുബിൻ വിറ്റിരുന്നത്. നിജിന്റെ വീട് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ട് ബൈക്കും ഒരു ബൈക്കിന്റെ എൻജിനും കണ്ടെത്തി. ഇവ ഈസ്റ്റ് സ്‌റ്റേഷനിലെത്തിച്ചു. ഇവർക്ക് പുറത്ത് നിന്ന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഘത്തിൽ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സംഘത്തിന് ബന്ധമുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് ഈസ്റ്റ് പൊലീസ് പറഞ്ഞു.

കേസിൽ പിടിയിലായ സുബിനെയും നിജിനെയും പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.