കരുനാഗപ്പള്ളി: അഴീക്കൽ ഗവ.ഹൈസ്കൂൾ അലൂംമ്നി അസോസിയേഷന്റെ നേതൃത്വത്തിൽ, അഴീക്കൽ ഗവ.ഹൈസ്കൂളിൽ വെച്ച് കാൻസർ പരിശോധനാ ക്യാമ്പിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് നടത്തി. ചൈതന്യ നഗർ ഗ്രന്ഥശാല വനിതാവേദിയുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹെൽത്ത് ഇൻസ്പെക്ടർ സൂരജ് തഴവ ക്ലാസ് നയിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷനായി. . ക്ലാപ്പന ഗ്രാമ പഞ്ചായത്തംഗം കെ.നകുലൻ, റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ എൽ.ശശാങ്കൻ ,ചൈതന്യ നഗർ അസോസിയേഷൻ പ്രസിഡന്റ് പി.ലിജിമോൻ, വനിതാ വേദി അംഗം ഡി.എസ്.ആദില എന്നിവർ സംസാരിച്ചു. സെക്രട്ടറി മനോജ് അഴീക്കൽ സ്വാഗതവും വനിതാ വേദി സെക്രട്ടറി ഗീതു ബിജു നന്ദിയും പറഞ്ഞു.