mmm
എസ്.എൻ.ഡി.പി യോഗം കൊല്ലക 415-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നടന്ന ചതയദിന സന്ദേശ റാലി ചവറയൂണിയൻ കൗൺസിലർ ഗണേശ റാവു ശാഖ സെക്രട്ടറി ശ്രീകുമാറിന് ധർമ്മ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊല്ലക 415-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ ചതയ ദിനാഘോഷം ഭക്തിനിർഭരമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. രാവിലെ ശാന്തി ഹോമം, പതാക ഉയർത്തൽ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരുഭാഗവത പാരായണം എന്നിവനടന്നു. വൈകിട്ട് 3ന് വടക്കുംതല പാമോയിൽ ജംഗ്ഷനിൽ ശാഖ പ്രസിഡന്റ് വിദ്യാധരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ചതയദിന സന്ദേശ റാലി ചവറയൂണിയൻ കൗൺസിലർ ഗണേശ റാവു ശാഖ സെക്രട്ടറി ശ്രീകുമാറിന് ധർമ്മ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജി, യൂണിയൻ കമ്മറ്റി അംഗം മുരളിധരൻ, ശാഖഭാരവാഹികളായകെ.പി. ബാബു, രമണൻ, രാജേന്ദ്രൻ, അജികുമാർ, വൽസല, ശിവൻ, അനിൽകുമാർ, വനിതാ സംഘം പ്രസിഡന്റ് സുനിത ,സെക്രട്ടറി . മായ കൃഷ്ണൻ കുട്ടി എന്നിവർ നേതൃത്വം നൽകി. നൂറുകണക്കിന് ശ്രീനാരായണീയർ പങ്കെടുത്ത ജയന്തി സന്ദേശ യാത്ര ശാഖ ഗുരുക്ഷേത്രത്തിൽ സമാപിച്ചു.