കൊല്ലം: വയനാടിന്റെ അതിജീവനത്തിന് കരുതലായ് പള്ളിമൺ എം.വി.ദേവൻ കലാഗ്രാമവും കൈകോർക്കുന്നു. നാളെ ചിന്നക്കടയിൽ വിപുലമായ കലാ- സാംസ്കാരിക സംഗമം നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ വൈകിട്ട് 4ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.വി.ദേവൻ ഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർത്ഥ അദ്ധ്യക്ഷനാകും. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം ബിന്ദു കൃഷ്ണ, ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ ബി.ബി.ഗോപകുമാർ, പുരോഗമന കലാസാഹിത്യ സംഘം ദക്ഷിണമേഖലാ സെക്രട്ടറി ഡി.സുരേഷ്‌ കുമാർ, സി.ഡബ്ല്യു.സി മുൻ ചെയർമാൻ അഡ്വ. കെ.പി.സജിനാഥ്, കെ.പി.എ.സി ലീലാകൃഷ്ണൻ, പി.ജെ.ഉണ്ണിക്കൃഷ്ണൻ, സി.വി.പ്രസന്നകുമാർ, കാഥികൻ വി.വി.ജോസ്, നരിക്കൽ രാജീവ്, അനിൽകുമാർ തുടങ്ങി സാമൂഹ്യ - സാംസ്കാരിക -രാഷ്ട്രീയ - മേഖലകളിലെ പ്രമുഖർ നേതൃത്വം നൽകും. വയനാട് ജനതയോട് ഐക്യദാർഢ്യമായി സംഗീതശില്പം, ഗാനസന്ധ്യ, കഥാപ്രസംഗം, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.