photo
എൻ.ജി.ഒ യൂണിയൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് സമീപം നടത്തിയ യോഗം ജില്ലാ പ്രസിഡന്റ് ബി.സുജിത്ത് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ആരോഗ്യ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ജോലിഭാരത്തിനനുസരിച്ച് അറ്റൻഡന്റ്, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകൾ സൃഷ്ടിക്കുക, ഒഴിഞ്ഞു കിടക്കുന്ന ഗ്രേഡ് 1, ഗ്രേഡ് 2, നഴ്സിംഗ് അസിസ്റ്റന്റ് തസ്തികകളിൽ ഉടൻ പ്രേമോഷൻ നടത്തുക, അന്തർ ജില്ലാ സ്ഥലം മാറ്റത്തിലെ തടസങ്ങൾ ഒഴിവാക്കുക, യൂണിഫോം അലവൻസ് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രകടനത്തിന് ശേഷം നടന്ന യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് ബി സുജിത്ത് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എം.കലേഷ്, സംസ്ഥാന കൗൺസിൽ അംഗം കെ.അനന്തകുമാർ, ആർ.ഗിരിജ, പി.വിജയമോഹൻ, കെ.ഷിബു, സോണിയ ജോയ്, ഫെമനാ വർഗീസ്, വിനിൽ എന്നിവർസംസാരിച്ചു.