കൊല്ലം: ചാത്തന്നൂർ എസ്.എൻ കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിലെ ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്ക് സെപ്തംബർ 11ന് രാവിലെ 10.30ന് അഭിമുഖം നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഉപമേധാവി ഓഫീസിൽ രജിസ്റ്റർ ചെയ്തവർക്കും യു.ജി.സി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. അസൽ രേഖകളുമായി ഹാജരാകണം.