കരുനാഗപ്പള്ളി: സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ യുവജനോത്സവം നടിയും അവതാരകയുമായ ഡിനി എലിസബത്ത് ഡാനിയേൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ ഡി.ജോർജ്ജ് കാട്ടൂത്തറയിൽ അദ്ധ്യക്ഷനായി. ജെ.എസ്.ഋതുനന്ദ സ്വാഗതംപറഞ്ഞു. പ്രിൻസിപ്പൽ ശോഭനകുമാരി, ഡയറക്ടർ ജിജോ ജോർജ്ജ്, പി.ടി.എ പ്രസിഡന്റ് എം.ഹാഷിം, വൈസ് പ്രിൻസിപ്പൽ എം.എസ്.പുഷ്പലത, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസം ഒമ്പത് സ്റ്റേജുകളിലായി നടക്കുന്ന യുവജനോത്സവത്തിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുക്കും.