ഓച്ചിറ: പരബ്രഹ്മ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് ആരാധിക്കുന്നതിനായി ഒരുക്കിയ നക്ഷത്രവനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 27 ജന്മനക്ഷത്ര മരങ്ങൾ ഉൾക്കൊള്ളുന്നതാണ് നക്ഷത്രവനം. ക്ഷേത്രഭരണസമിതി പ്രസിഡന്റ് ജി.സത്യൻ അദ്ധ്യക്ഷനായി. രക്ഷാധികാരി അഡ്വ.എം.സി.അനിൽകുമാർ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബുജാക്ഷി, ബി.എസ്. വിനോദ്, എസ്.കൃഷ്ണകുമാർ, ശരത്കുമാർ, കെ.പത്മകുമാർ, ഗ്രാമപഞ്ചായത്തംഗം എ. അജ്മൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഡ്വ.കെ.ഗോപിനാഥൻ സ്വാഗതവും ട്രഷറർ പ്രകാശൻ വലിയഴീക്കൽ നന്ദിയും പറഞ്ഞു.