അഞ്ചൽ: ഏരൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മെഡിക്കൽ ക്യാമ്പ് പ്രിൻസിപ്പൽ ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഷി എൻ.ശശിധരൻ സംസാരിച്ചു. സ്കൂൾ എൻ.എസ്.എസ്, കൊല്ലം അഹല്യാ കണ്ണാശുപത്രി, അഞ്ചൽ പാറയ്ക്കാട്ട് ആശുപത്രി എന്നിവർ സംയുക്തമായിട്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. അഞ്ഞൂറോളം പേർ ക്യാമ്പിൽ ചികിത്സ തേടി.