കൊല്ലം: യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ 27ന് കണ്ണൂരിൽ നടത്തുന്ന സംസ്ഥാന കൗൺസിൽ സമ്മേളനത്തിൽ ജില്ലയിൽ നിന്ന് നൂറുപേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. വയനാട് ദുരന്തത്തിൽ വീടും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടവർക്കായി ഫണ്ട് സ്വരൂപിക്കാൻ ആശ്രാമം മൈതാനത്ത് മെഗാ ഫുഡ് ഫെസ്റ്റ് നടത്താനും സംഘടനാ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ എല്ലാ മാസവും ഓരോ ലക്ഷം രൂപ വീതം പരസ്പര സഹായ പദ്ധതി വഴി വ്യാപാരികൾക്ക് നൽകാനും തീരുമാനിച്ചു. യു.എം.സി ജില്ലാ എക്‌സി. കമ്മിറ്റി യോഗത്തിൽ ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി ആസ്റ്റിൻ ബെന്നൻ സ്വാഗതവും ജില്ലാ ട്രഷറർ ടി.സജു നന്ദിയും പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം, വൈസ് പ്രസിഡന്റുമാരായ ശ്രീകുമാർ വള്ളിക്കാവ്, എച്ച്.സലിം, സെക്രട്ടറിമാരായ എം.പി.ഫൗസിയബീഗം, എസ്.വിജയൻ, ഹരി ചേനങ്കര, നാസർ ചക്കാലത്ത്, സംസ്ഥാന നിർവാഹകസമിതി അംഗം എസ്.ഷംസുദ്ദീൻ വെളുത്തമണൽ, കരുനാഗപ്പള്ളി താലൂക്ക് പ്രസിഡന്റ് ഷമ്മാസ് ഹൈദ്രോസ്, നൗഷാദ് കരുനാഗപ്പള്ളി, നവാസ്, ഷഫീക്ക് എന്നിവർ സംസാരിച്ചു.