കൊല്ലം : എസ്.എൻ.ഡി.പി യോഗം ഏറം 452- ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. വിവിധ പൂജാധികർമ്മങ്ങളും ഗുരുദേവകീർത്തനങ്ങും വൈകിട്ട് പ്രഥമൻസദ്യയും, വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും നടന്നു. ശാഖാ പ്രസിഡന്റ്, സെക്രട്ടറി, കമ്മിറ്റിയംഗങ്ങൾ, വനിതാസംഘം ഭാരവാഹികൾ, മേഖല ഭാരവാഹികൾ ശാഖാ അംഗങ്ങൾ തുടങ്ങി നൂറു കണക്കിന് ഗുരുദേവഭക്തർ പങ്കെടുത്തു. പൂജാദി കർമ്മങ്ങൾക്ക് സുജീഷ്ത തന്ത്രികൾ നേതൃത്വം നൽകി.