കൊല്ലം: ചന്ദ്രയാൻ മിഷൻ 3 ഉപഗ്രഹ വിക്ഷേപണത്തിന്റെ വിജയയാഘോഷ ഭാഗമായി കേന്ദ്രസർക്കാരിന്റെയും യു.ജി.സിയുടെയും നിർദ്ദേശപ്രകാരം പ്രഥമ ദേശീയ ബഹിരാകാശ ദിനാഘോഷ പരിപാടി വടക്കേവിള ശ്രീനാരായണ കോളേജ് ഓഫ് ടെക്‌നോളജിയിൽ നടന്നു. വിക്രം സാരാഭായ് സ്‌പേസ് സെന്റർ ജി.എസ്.എൽ വി.എം.കെ 3 പ്രോജക്ട് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ.എസ്. പ്രവീൺ ഉദ്ഘാടനം ചെയ്തു. 'ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ' എന്നതാണ് ദേശീയ ബഹിരാകാശ ദിനത്തിന്റെ പ്രമേയം. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ. അനിധരൻ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിതാ ശങ്കർ സ്വാഗതം പറഞ്ഞു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ. ശശികുമാർ, ഐ ക്യു.എ.സി. കോ ഓർഡിനേറ്റർ എസ്. സൗമ്യ, ബയോ സയൻസ് വിഭാഗം മേധാവി പ്രൊഫ. എസ്. സീത, കോളേജ് യൂണിയൻ ചെയർമാൻ വി. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.