കൊല്ലം: സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസം കഴിയുന്നവർ ഉപരിപഠനാർത്ഥം വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത് മൂലം ഉന്നത വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രതിസന്ധി സമൂഹം ഗൗരവമായി കാണണമെന്ന് കൊല്ലം താലൂക്ക് എൻ.എസ്.എസ് കരയോഗം യൂണിയൻ ചെയർമാൻ ആദിക്കാട് ഗിരീഷ് അഭിപ്രായപ്പെട്ടു. 2817 -ാം നമ്പർ തെക്കുംകര എൻ.എസ്.എസ് കരയോഗം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കരയോഗം പ്രസിഡന്റ് മുരളീധര കൈമൾ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് യൂണിയൻ സെക്രട്ടറി കെ.ജി. ജീവ കുമാർ, യൂണിയൻ ഭരണസമതി അംഗങ്ങളായ തച്ചേഴത്ത് വേണുഗോപാൽ, അഡ്വ. വേണു ജെ.പിള്ള, കല്ലട വിജയൻ, പ്രൊഫ. തുളസീധരൻ പിള്ള, മണക്കാട് സുരേഷ്, സി.കെ. ചന്ദ്രബാബു, ടി.സി. മോഹനൻ, സുരേഷ് കുമാർ, കരയോഗം ഭാരവാഹികളായ ശശിധരൻ പിള്ള, എം. രാമാനുജം പിള്ള, ടി. ശശീന്ദ്രൻ പിള്ള, ജി.എസ്. ശ്രീവത്സ, വസന്ത ബാലകൃഷ്ണൻ, ടി. ലേഖ തുടങ്ങിയവർ സംസാരിച്ചു.