കൊല്ലം : മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗമായിരിക്കെ രോഗ ബാധിതനായി മരിച്ച ടാക്സി ഡ്രൈവറുടെ കുടുംബത്തിന് ബോർഡിൽ നിന്നുള്ള മരണാനന്തര ധനസഹായം വീട്ടിലെത്തി കൈമാറി. തേവലക്കര മുള്ളിക്കാല ആലുവിളയിൽ ചന്ദ്രൻ കുട്ടിയുടെ കുടുംബത്തിനാണ് മരണാനന്തര സഹായം ഒരു ലക്ഷം രൂപയും റീഫണ്ടും സംസ്കാര ചടങ്ങുകൾക്കുള്ള തുകയും ഉൾപ്പെടെ 1,48,574 രൂപ നൽകിയത്. തുക ബോർഡ് ഡയറക്ടർ ലോറൻസ് ബാബു ചന്ദ്രൻകുട്ടിയുടെ ഭാര്യ ശാന്തയ്ക്ക് കൈമാറി. അഡീഷണൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എൽ. ഷീന, ജൂനിയർ സൂപ്രണ്ട് അക്ബർ ഷെരീഫ്, സീനിയർ ക്ലർക്ക് മനോജ്കുമാർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.