പുനലൂർ: താലൂക്ക് ആശുപത്രിയിൽ ഹോസ്‌പിറ്റൽ മാനേജുമെന്റ് കമ്മിറ്റിയുടെ കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേയ്ക്ക് താത്കാലിക നിയമനം നടത്തുന്നതിന് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ബി.എസ്.സി നഴ്‌സിംഗോ ഒരു സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 3 വർഷത്തിൽ കുറയാതെ ദൈർഘ്യമുള്ള ജനറൽ നഴ്‌സിംഗ് ഡിപ്ലോമ കോഴ്സോ പാസായതിന് ശേഷം കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിന്റെ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യ പ്പെടുത്തിയ പകർപ്പും ബയോഡേറ്റയും സഹിതം 31ന് വൈകിട്ട് 3 മണിയ്ക്ക് മുൻപായി ആശുപത്രി അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസിൽ ഹാജരാക്കണം.. കൂടുതൽ വിവരങ്ങൾക്ക്: 04752228702.