കൊല്ലം: കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ‌് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലാറ്ററൽ എൻട്രി സീറ്റുകളിലേയ്ക്ക് റഗുലർ ഡിപ്ലോമ സ്പോട്ട് അഡ്‌മിഷൻ 31ന് രാവിലെ 9ന് കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക് കോളേജിൽ നടക്കും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കും പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റ്, ഫീസ്, പി.ടി.എ ഫണ്ട് എന്നിവ സഹിതം രക്ഷകർത്താക്കൾക്കൊപ്പം ഹാജരാകണം. സ്ഥാപനമാറ്റം ബ്രാഞ്ച് മാറ്റം എന്നിവയ്ക്ക് ഫീസ് അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം. റെഗുലർ ഡിപ്ലോമ പ്രോഗ്രാമിൽ ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരം www.polyadmission.org എന്ന വെബ്സൈറ്റിലെ Vacancy Position എന്ന ലിങ്കിലും ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുള്ള സീറ്റുകളുടെ വിശദ വിവരം www.polyadmission.org/let എന്ന വെബ്സൈറ്റിലെ Vacancy Position - എന്ന ലിങ്കിലും ലഭ്യമാണ്. ഫോൺ: 0474 2515499, 8281811074, 8075234094, 9188590801.